Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Semi Final

സൂ​​പ്പ​​ർ പൊ​​ട്ട​​ൽ, ഇ​​ന്ത്യ​​ക്ക് സെ​​മി​​ ദൂരം ക​​ടു​​പ്പം

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് സൂ​​പ്പ​​ർ എ​​ട്ടി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് 76 റ​​ണ്‍​സി​​ന്‍റെ വ​​ന്പ​​ൻ തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി​​യ​​തോ​​ടെ സെ​​മി​​ഫൈ​​ന​​ലി​​ലെ​​ത്താ​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ സാ​​ധ്യ​​ത​​ക​​ൾ​​ക്ക് തി​​രി​​ച്ച​​ടി. സെ​​മി​​ഫൈ​​ന​​ലി​​ൽ സ്ഥാ​​ന​​മു​​റ​​പ്പി​​ക്കാ​​ൻ അ​​ടു​​ത്ത ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഇ​​ന്ത്യ​​ക്ക് ജ​​യം അ​​നി​​വാ​​ര്യ​​മാ​​യി. വ​​ൻ മാ​​ർ​​ജി​​നി​​ൽ തോ​​റ്റ​​തി​​നാ​​ൽ നെ​​റ്റ് റ​​ണ്‍ റേ​​റ്റി​​ലും തി​​രി​​ച്ച​​ടി നേ​​രി​​ട്ടു.

26ന് ​​ചെ​​ന്നൈ​​യി​​ൽ സിം​​ബാബ്‌വെയ്ക്കെ​​തി​​രേ​​യാ​​ണ് അ​​ടു​​ത്ത മ​​ത്സ​​രം. മാ​​ർ​​ച്ച് ഒ​​ന്നി​​ന് വെ​​സ്റ്റി​​ൻ​​ഡീ​​സി​​നെ​​തി​​രേ​​യാ​​ണ് അ​​വ​​സാ​​ന മ​​ത്സ​​രം. ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും വി​​ജ​​യി​​ക്കു​​ക മാ​​ത്ര​​മ​​ല്ല തി​​രി​​ച്ച​​ടി​​യാ​​യി​​രി​​ക്കു​​ന്ന നെ​​റ്റ് റ​​ണ്‍ റേ​​റ്റ് മ​​റി​​ക​​ട​​ക്കാ​​ൻ സാ​​ധ്യ​​മാ​​കു​​ന്ന ജ​​യം നേ​​ട​​ണം. ഏ​​തെ​​ങ്കി​​ലും ഒ​​രു മ​​ത്സ​​രം തോ​​റ്റാ​​ൽ റ്റു ​​ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​ര​​ഫ​​ല​​ങ്ങ​​ളെ കൂ​​ടി ആ​​ശ്ര​​യി​​ച്ചാ​​കും സെ​​മി പ്ര​​വേ​​ശ​​നം.

ഇ​​ന്ത്യ​​യു​​ടെ സെ​​മി പ്ര​​വേ​​ശ​​നം എ​​ളു​​പ്പ​​മാ​​കു​​ന്ന​​തി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ക്കേ​​ണ്ട​​തു​​ണ്ട്. ഇ​​ന്ത്യ വി​​ൻ​​ഡീ​​സി​​നേ​​യും സിം​​ബാ​​ബ്‌വെ​​യെയും കീ​​ഴ​​ട​​ക്കു​​ക​​യും പ്രോ​​ട്ടീ​​സ് അ​​ജ​​യ്യ​​രാ​​കു​​ക​​യും ചെ​​യ്താ​​ൽ അ​​വ​​സാ​​ന നാ​​ല് ഉ​​റ​​പ്പി​​ക്കാ​​ൻ ഇ​​ന്ത്യ​​ക്ക് സാ​​ധി​​ക്കും.

ഇ​​നി ഗ്രൂ​​പ്പി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്, സിം​​ബാ​​ബ്‌വെ​​ ടീ​​മു​​ക​​ളി​​ൽ ഏ​​തെ​​ങ്കി​​ലും ര​​ണ്ട് ടീം ​​ഇ​​ന്ത്യ​​ക്ക് പു​​റ​​മെ ര​​ണ്ട് വീ​​തം ജ​​യം മാ​​ത്ര​​മാ​​ണ് നേ​​ടു​​ന്ന​​തെ​​ങ്കി​​ലും കാ​​ര്യ​​ങ്ങ​​ൾ ക​​ടു​​പ്പ​​മാ​​കും. ഇ​​വി​​ടെ നെ​​റ്റ് റ​​ണ്‍​റേ​​റ്റ് നി​​ർ​​ണാ​​യ​​ക​​മാ​​കും.

വ​​ലി​​യ തോ​​ൽ​​വി, ചെ​​റി​​യ സ്കോ​​ർ

ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക​​തിരേ ഇ​​ന്ത്യ നേ​​രി​​ട്ട​​ത് (റ​​ണ്‍​സ് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ) ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തോ​​ൽ​​വി. 76 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ തോ​​ൽ​​വി. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 187 റ​​ണ്‍​സാ​​ണ് നേ​​ടി​​യ​​ത്.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ ഇ​​ന്ത്യ 18.5 ഓ​​വ​​റി​​ൽ കേ​​വ​​ലം 111 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യി. നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ മാ​​ർ​​കോ യാ​​ൻ​​സ​​ൻ, മൂ​​ന്ന് പേ​​രെ പു​​റ​​ത്താ​​ക്കി​​യ കേ​​ശ​​വ് മ​​ഹാ​​രാ​​ജ് എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​യെ ത​​ക​​ർ​​ത്ത​​ത്.

2010ൽ ​​ലോ​​ക​​ക​​പ്പി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ​​്​​ക്കെ​​തി​​രേ ബ്രി​​ഡ്ടൗ​​ണി​​ൽ ഇ​​ന്ത്യ 49 റ​​ണ്‍​സി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള വ​​ലി​​യ പ​​രാ​​ജ​​യം.

2016ൽ ​​ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ നാ​​ഗ്പുരി​​ൽ 47 റ​​ണ്‍​സി​​ന് തോ​​റ്റി​​രു​​ന്നു. ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും ചെ​​റി​​യ മൂ​​ന്നാ​​മ​​ത്തെ സ്കോ​​ർ കൂ​​ടി​​യാ​​ണി​​ത്.

Sports

കാ​രാ​ബാ​വോ ക​പ്പ്: ഷൂ​ട്ടൗ​ട്ടി​ൽ ക്രി​സ്റ്റ​ൽ പാ​ല​സ് വീ​ണു; ആ​ഴ്സ​ണ​ൽ സെ​മി​യി​ൽ

ല​ണ്ട​ൻ: കാ​രാ​ബാ​വോ ക​പ്പ് ഫു​ട്ബോ​ളി​ൽ സെ​മി​യി​ൽ ക​ട​ന്ന് ആ​ഴ്സ​ണ​ൽ. ക്വാ​ർ​ട്ട​റി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി​യാ​ണ് ആ​ഴ്സ​ണ​ൽ സെ​മി​യി​ലെ​ത്തി​യ​ത്.

നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​രു​ടീ​മു​ക​ളും 1-1 ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​യ്ക്ക് നീ​ണ്ട​ത്.

തു​ട​ക്കം മു​ത​ൽ ആ​വേ​ശ​ഭ​രി​ത​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ 80-ാം മി​നി​റ്റി​ലാ​ണ് ആ​ദ്യ ഗോ​ൾ പി​റ​ന്ന​ത്. ക്രി​സ്റ്റ​ൽ പാ​ല​സ് താ​രം മാ​ക്സെ​ൻ​സ് ലാ​ക്രോ​യി​ക്സി​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ൽ ആ​ഴ്സ​ണ​ൽ മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ഞ്ചു​റി സ​മ​യ​ത്ത് മാ​ർ​ക് ഗു​യേ​ഹി ക്രി​സ്റ്റ​ൽ പാ​ല​സി​നെ ഒ​പ്പ​മെ​ത്തി​ച്ചു. 90+5-ാം മി​നി​റ്റി​ലാ​ണ് ഗു​യേ​ഹി ഗോ​ൾ നേ​ടി​യ​ത്. ഇ​ഞ്ചു​റി സ​മ​യം അ​വ​സാ​നി​ച്ച​പ്പോ​ൾ മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ആ​ഴ്സ​ണ​ൽ വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ അ​ഞ്ച് കി​ക്കു​ക​ൾ ഇ​രു ടീ​മു​ക​ളും ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​തോ​ടെ സ​ഡ​ൻ ഡെ​ത്തി​ലാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തി​യ​ത്.

എ​ട്ടാം കി​ക്കെ​ടു​ത്ത ക്രി​സ്റ്റ​ൽ പാ​ല​സ് താ​രം മാ​ക്സെ​ൻ​സ് ലാ​ക്രോ​യി​സി​ന് പ​ന്ത് വ​ല​യി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ ആ​ഴ്സ​ണ​ൽ ഷൂ​ട്ടൗ​ട്ട് 8-7 ന് ​വി​ജ​യി​ച്ച് സെ​മി​യി​ലേ​യ്ക്ക് മു​ന്നേ​റി.

Latest News

Up